16 March Tuesday

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി

വെബ് ഡെസ്‌ക്‌Updated: Monday Mar 15, 2021

പനാജി > കഴിഞ്ഞ രണ്ട് ആഴ്ചകളായുള്ള ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമം. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്‌പ്രീത്‌ ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്.

ബുംറ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം ചില ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബുംറയ്ക്ക് ബി.സി.സി.ഐ അവധി നല്‍കിയപ്പോള്‍ തൊട്ട് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതില്‍ വിലക്കുണ്ടായിരുന്നു. അതീവരഹസ്യമായി കല്യാണം നടത്തുന്നതിനായിരുന്നു ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top