16 March Tuesday

വാക്സിന്‍ കുത്തകസംഭരണത്തിന് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Sunday Mar 14, 2021

വാഷിങ്‌ടൺ > കോവിഡ് വാക്‌സിൻ വന്‍തോതില്‍  സംഭരിച്ച് ശേഖരിക്കാന്‍ അധികൃതർക്ക്‌ നിർദേശം നൽകി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. ജോൺസൺ ആൻഡ്‌ ജോൺസൺ വാക്‌സിന്റെ 10 കോടി ഡോസ്‌ സംഭരിക്കും.  വിവിധ രാജ്യങ്ങളിൽ നിലവിൽ വാക്‌സിൻ അന്യമായി തുടരുമ്പോഴാണ് അമേരിക്ക സ്വന്തം പൗരന്മാര്‍ക്കായി വാക്സിനുകള്‍ പൂഴ്ത്തിവയ്ക്കുന്നത്. 

ബൈഡന്റെ നീക്കം ലോകത്ത്‌ കോവിഡ്‌ വാക്‌സിൻ വിതരണത്തിൽ അസമത്വം രൂക്ഷമാക്കുമെന്ന വിമര്‍ശം ശക്തമായി. മെയ് മുതല്‍ പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കകാര്‍ക്കും വാക്സിന്‍ നല്‍കാനാണ് നീക്കം. 

മറ്റ്‌ എവിടെയെങ്കിലും വിതരണം ചെയ്യുംമുമ്പ്‌ അമേരിക്കക്കാർക്ക്‌ എല്ലാവർക്കും വാക്‌സിൻ ലഭിച്ചെന്ന്‌ ഉറപ്പാക്കുന്നതിനാണ്‌ ബൈഡന്റെ ആദ്യ പരിഗണനയെന്ന്‌ വൈറ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top