16 March Tuesday

എച്ച്‌പിസിഎല്ലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 14, 2021

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ 239 ഒഴിവ്. എൻജിനിയർ തസ്തികയിൽ 200 ഒഴിവുണ്ട്. മെക്കാനിക്കൽ- 120 ഒഴിവ്‌. മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ എന്നിവയിലേതെങ്കിലും ബിരുദം. സിവിൽ -30 ഒഴിവ്‌. യോഗ്യത സിവിൽ എൻജിനിയറിങ്ങിൽ ബിരുദം. ഇലക്ട്രിക്കൽ- 25 ഒഴിവ്‌. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം.
ഇൻസ്ട്രുമെന്റേഷൻ- 25 ഒഴിവ്‌. ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. ഉയർന്ന പ്രായം 25.  പ്രൊഫഷണൽസ് -11, സെയിൽസ്/സർവീസ് -3, ചാർട്ടേഡ് അക്കൗണ്ടന്റ്- 25 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.hindustanpetroleum.com.  എൻജിനിയറിങ്, പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ഏപ്രിൽ15.  മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top