16 March Tuesday

സൗദി അന്താരാഷ്ട്ര സര്‍വീസ് മെയ് 17ന് പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Mar 13, 2021
മനാമ: യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് മെയ് 17ന് പുനരാരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി രാജ്യത്തെ എല്ലാ വിമാനതാവളങ്ങള്‍ക്കും സിവില്‍ ഏവിയേഷന്‍ ഇക്കാര്യമറിയിച്ച് സര്‍ക്കുലര്‍ നല്‍കി. 
 
മാര്‍ച്ച് 31ന് വിമാന വിലക്ക് പിന്‍വലിക്കുമെന്ന് കഴിഞ്ഞ ജനവുരിയില്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍, മെയ് 17നാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുകയെന്ന് സര്‍ക്കുലറില്‍ അറിയിച്ചു. കോവിഡ് മഹാമാരി രൂക്ഷമായ ചില രാജ്യങ്ങളിലേക്കുള്ള സര്‍വീസ് വിലക്ക് തുടരുമെന്നും അറിയിച്ചു. 
 
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16നാണ് അന്താരാഷ്ട്ര വിമാന സര്‍വിസുള്‍കള്‍ക്ക് സൗദി നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 15 ന് ഭാഗികമായി യാത്രാനിരോധനം നീക്കി. എന്നാല്‍, സാധാരണ വിമാന സര്‍വിസിന് അനുമതി നല്‍കിയിരുന്നില്ല. ജനുവരിയില്‍ യാത്രാവിലക്ക് പൂര്‍ണമായി പിന്‍വലിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജനിതക മാറ്റം വന്ന കൊറോണവൈറസ് ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണം കര്‍ക്കശമാക്കുകയായിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top