16 March Tuesday

ലയിക്കണമെങ്കിൽ 
പുതിയ പേര്‌ വേണം ; നേപ്പാൾ കമ്യൂണിസ്‌റ്റ്‌ പാർടികളോട് തെര. കമീഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 11, 2021



കാഠ്‌മണ്ഡു
ലയനം സാധ്യമാക്കണമെങ്കിൽ  15 ദിവസത്തിനുള്ളിൽ പുതിയ പേരും തെരഞ്ഞെടുപ്പ്‌‌ ചിഹ്നവുമായി വരണമെന്ന്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ നേപ്പാൾ(യുഎംഎൽ‌), സിപിഎൻ (മാവോയിസ്‌റ്റ്‌ സെന്റർ) എന്നിവയോട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. ഇരു പാർടിയുടെ 2018ലെ ലയനം സുപ്രീംകോടതി റദ്ദാക്കി ദിവസങ്ങൾക്കകമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദേശം.
ഇരുപാർടിയും യോജിച്ച്‌ രൂപീകൃതമായ നേപ്പാൾ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ (എൻസിപി) രജിസ്‌ട്രേഷൻ റദ്ദാക്കാൻ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

2017ലെ തെരഞ്ഞെടുപ്പ്‌ വിജയത്തെ തുടർന്നാണ്‌ 2018ൽ ഇരുപാർടിയും യോജിച്ച്‌ എൻസിപി രൂപീകരിച്ചത്‌. എന്നാൽ നേപ്പാൾ കമ്യൂണിസ്‌റ്റ്‌ പാർടി എന്ന പേരിൽ തന്റെ പാർടി നിലവിലുണ്ടെന്ന  ഋഷിറാം കട്ടേലിന്റെ പരാതിയിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി. കട്ടേലിന്റെ പാർടിക്ക്‌ അംഗീകാരം നൽകാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top