17 March Wednesday

ചന്ദ്രോപരിതലത്തിൽ ചൈന–-റഷ്യ ഗവേഷണകേന്ദ്രം വരുന്നു ; മറ്റ്‌ രാജ്യങ്ങൾക്കും ഉപയോഗിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 11, 2021


ബീജിങ്
സംയുക്തമായി ചാന്ദ്ര ഗവേഷണ കേന്ദ്രം ആരംഭിക്കാൻ ചൈനയും റഷ്യയും. ചൈന നാഷണൽ സ്‌പേസ്‌ അഡ്‌മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലാണ്‌ ഇതുസംബന്ധിച്ച്‌ പ്രസ്താവന പ്രസിദ്ധീകരിച്ചത്‌. ചന്ദ്രോപരിതലത്തിലോ ഭ്രമണപഥത്തിലോ ആയിരിക്കും  കേന്ദ്രം നിർമിക്കുകയെന്നും ചാന്ദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾക്കും ശാസ്‌ത്ര പരീക്ഷണങ്ങൾക്കും സാങ്കേതിക പരിശോധനകൾക്കും ഇത്‌ ഉപയോഗിക്കുകയാണ് ‌ലക്ഷ്യം. മറ്റ്‌ രാജ്യങ്ങൾക്കും ഉപയോഗിക്കാം. എന്നാൽ, എപ്പോൾ ആരംഭിക്കുമെന്ന്‌ വ്യക്തമാക്കിയിട്ടില്ല.

ചൈന നാഷണൽ സ്‌പേസ്‌ അഡ്‌മിനിസ്‌ട്രേഷന്റെ ഡയറക്‌ടർ ഴാങ് കെജിയനും റഷ്യൻ സ്‌പേസ്‌ ഏജൻസിയുടെ തലവൻ ദിമിത്രി റോഗോസിനും ധാരണപത്രത്തിൽ ഒപ്പുവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top