ബെന്‍സി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന 'മൈ ഡിയര്‍ മച്ചാന്‍സ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് 6 ന് (മാര്‍ച്ച് 11) ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്യും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന മൈ ഡിയര്‍ മച്ചാന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് 6 ന് ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കും. യുവതാരങ്ങളായ അഷ്‌ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.
വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത് രാഹുല്‍ മാധവ് (കണ്ണന്‍), അഷ്‌കര്‍ സൗദാന്‍ (അജു) , ആര്യന്‍ ( അപ്പു) , അബിന്‍ ജോണ്‍ (വിക്കി) എന്നിവരുടെ സൗദൃദത്തിന്റെ കഥയാണ് മൈ ഡിയര്‍ മച്ചാന്‍സ് പറയുപന്നത്.
നീരജ (ശാലിനി)യാണ് നായിക. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്.സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, നവാസ് ബക്കര്‍, ചാലി പാല, മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്‌നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍.
ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - ബെന്‍സി നാസര്‍, സംവിധാനം- ദിലീപ് നാരായണന്‍, ഛായാഗ്രഹണം- പി സുകുമാര്‍, കഥ/തിരക്കഥ വിവേക്, മുഹമ്മദ് ഹാഷിം, ഗാനരചന- എസ് രമേശന്‍ നായര്‍, ബി ഹരിനാരായണന്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..