KeralaLatest NewsNewsIndia

കേരളത്തിൽ വനിതാ മുഖ്യമന്ത്രി വരും: മേയർ ആര്യ രാജേന്ദ്രൻ

കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ആര്യ

കേരളത്തിന് വരും കാലങ്ങളിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിൽ നല്ല വനിതാ നേതാക്കൾ ഉണ്ടാകണം. അതിനു മാതൃക തന്നെയാണ് നമ്മുടെ ആരോഗ്യ മന്ത്രിയും ഫിഷറീസ് മന്ത്രിയുമെന്ന് ആര്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കാലഘട്ടം മാറുന്നതിനനുസരിച്ചു കൂടുതൽ വനിതാ മന്ത്രിമാർ ഉണ്ടാകും. ചരിത്രം മാറ്റി എഴുതുന്ന രീതിയിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആര്യ പറയുന്നു.

Also Read:ശ്രേയയെ കൊന്ന് കുളത്തിലിട്ടു? പള്ളി വികാരിയും കന്യാസ്ത്രീയും കുടുങ്ങുമോ? പ്രേത വിചാരണ നടത്തിയപ്പോൾ തെളിഞ്ഞത്

ജൻഡറിന്റെയോ പ്രായത്തിന്റെയോ പേരിൽ എവിടെയും മാറ്റി നിർത്തപ്പെട്ടിട്ടില്ലെന്നും പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതുകാരണമാണ് തന്നെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും ആര്യ പറയുന്നു. പെൺകുട്ടികൾ മുൻനിരയിലേക്ക് കടന്നുവരണം എന്ന് നിഷ്കർഷിക്കുന്ന പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നതിനാൽ പ്രായത്തിൻ്റെ പേരിൽ ഒരു മാറ്റിനിർത്തലൊന്നും അനുഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ആര്യ.

‘മുന്നോട്ടു കടന്നു വരുന്ന സ്ത്രീകൾക്കെതിരെ പല വിമർശനങ്ങൾ ഉന്നയിക്കുന്ന സമൂഹമാണ് നമ്മുടേത്. അതൊക്കെ മാറേണ്ട കാര്യങ്ങളാണ്. എല്ലാവരാലും ഒരുപോലെ കാണാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകയായി മാറണം എന്നുതന്നെയാണ് ആഗ്രഹിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് നമ്മൾ തന്നെയാണ്’.- ആര്യ പറയുന്നു.

(കടപ്പാട്: മനോരമ ഓൺലൈൻ)

Related Articles

Post Your Comments


Back to top button