KeralaCinemaMollywoodLatest NewsNewsEntertainment

ശ്രീനാഥ് ഭാസി ചിത്രം ‘മുത്തം നൂറുവിധം’ : ‘ടാനി’യാവാൻ നായികയെ തേടി സംവിധായകൻ ഗിരീഷ് മനോ

നി. കൊ. ഞാ. ചാ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് ഗിരീഷ് മനോ. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുത്തം നൂറുവിധം’.

ചിത്രത്തില്‍ ‘ടാനി’ എന്ന കഥാപാത്രത്തിനായി അഭിനേതാക്കളെ അന്വേഷിക്കുന്നു. വളരെ ബോൾഡായ, ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ എന്നാണ് ടാനിയെക്കുറിച്ച് മുത്തം നൂറുവിധത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 25 മുതല്‍ 30 വയസിന് ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഓഡിഷന് അപേക്ഷ അയക്കാം. മാര്‍ച്ച് 12 ആണ് വിവരങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി.

ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലക്ഷ്മി മരയ്ക്കാറാണ് ടൈറ്റില്‍ ടീസറിന്റെ സംവിധായിക. വൈവിധ്യമാർന്ന നിരവധി പ്രണയ രംഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് ടൈറ്റില്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ടീസറിനോട് സമാനമായ രീതിയില്‍ തന്നെയാണ് കാസ്റ്റിങ് കോളിന് വേണ്ടിയുള്ള വീഡിയോയും ഒരുക്കിയിരിക്കുന്നത് .

ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ ഗിരീഷ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ നവാഗതനായ മുന്ന പി എം സംഗീതം നിര്‍വ്വഹിക്കും. സ്കൈ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രാരംഭഘട്ടത്തിലുള്ള ഈ ചിത്രം ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.

Related Articles

Post Your Comments


Back to top button