മുംബൈ
ഐപിഎൽ ട്വന്റി–-20 പതിനാലാം സീസൺ ഏപ്രിൽ ഒമ്പതിന്. ഇന്ത്യ തന്നെയാണ് ഇത്തവണത്തെ വേദി. ആറു നഗരങ്ങളിലായാണ് മത്സരം. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30നാണ് കളി. ചെന്നൈയാണ് വേദി. എല്ലാ ടീമുകളം സമാന്തര വേദിയിലാണ് കളിക്കുക. കാണികൾക്ക് തുടക്കത്തിൽ പ്രവേശനമുണ്ടാകില്ല. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിലാണ്. മെയ് 30നാണ് കിരീടപ്പോരാട്ടം.
കോവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണിൽ യുഎഇയിലായിരുന്നു ലീഗ് സംഘടിപ്പിച്ചത്. എന്നാൽ, ഇത്തവണ നാട്ടിൽത്തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു. കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചാകും ടൂർണമെന്റ്. ചെന്നൈക്കും അഹമ്മദാബാദിനും പുറമെ ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലാണ് കളി. സ്വന്തം തട്ടകം എന്ന ആനുകൂല്യം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ഒരു ടീമിനും ഹോം ഗ്രൗണ്ടിൽ കളിയില്ല.
11 ദിവസം രണ്ടു കളികളാണ്. ആദ്യത്തേത് മൂന്നരയ്‌ക്ക്. ബാക്കി എല്ലാം 7.30നുമാണ്. ലീഗ് ഘട്ടം ഉൾപ്പെടെ 56 മത്സരങ്ങളാണ്. ഡൽഹിയും അഹമ്മദാബാദും എട്ട് കളികൾക്കും മറ്റു വേദികൾ പത്തു മത്സരങ്ങൾക്കും ആതിഥ്യമരുളും.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഉൾപ്പെടെ ആകെ എട്ടു ടീമുകളാണ് ഐപിഎലിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..