കൊച്ചി : ഭയവും ഉദ്വേഗവും നിറച്ച് "ചുഴൽ " സിനിമയുടെ ടീസർ. മലയാളത്തിൽ നിന്ന് ആദ്യമായ് ആമസോൺ പ്രൈം , ഡിസ്നി ഹോട്ട് സ്റ്റാർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ച "ആദ്യത്തെ മറവി" എന്ന ഷോർട്ട് ഫിലിമിൻ്റെ സംവിധായകൻ ബിജു മാണിയാണ് സംവിധായകൻ.
നക്ഷത്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമിച്ച് ചുഴലിൻ്റെ തിരക്കഥ സംവിധായകൻ തന്നെ എഴുതിയിരിക്കുന്നു . ജാഫർ ഇടുക്കി ക്കൊപ്പം R J നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ് ,ഗസൽ അഹമ്മദ്, സഞ്ചു പ്രഭാകർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു . സാജിദ് നാസർ ഛായാഗ്രഹണവും, അമർ നാദ് ചിത്രസംയോജനവും വിനീത് ശ്രീനിവാസൻ്റെ ഹൃദം സിനിമയുടെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ ടീസർ ഇന്നലെ നടൻ ടോവിനോ തൻ്റെ fb പേജിലൂടെ പുറത്തിറക്കിയ ടീസർ, മലയാളത്തിലെ പ്രമുഖ താരങ്ങളായ വിനയ് ഫോർട്ട് ,ആൻ്റണി വർഗീസ് അനാർക്കലി മരക്കാർ എന്നിവർ എഫ് ബി പേജിലൂടെ ഷെയർ ചെയ്യുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..