KeralaLatest NewsNews

എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ നിര്‍ത്തുന്നതിന് വ്യാപക എതിര്‍പ്പ്

സി.പി.എമ്മില്‍ രണ്ട് തട്ട് : ജമീലയെ നിര്‍ത്തിയാല്‍ വിജയസാധ്യതയില്ല

പാലക്കാട് : എ.കെ.ബാലന്റെ ഭാര്യ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് സി.പി.എം പാലക്കാട് ജില്ലാനേതൃത്വം. ഡോ. പി.കെ.ജമീലയെ ഒഴിവാക്കണമെന്ന് ജില്ലാസെക്രട്ടേറിയറ്റ്, ജില്ലാകമ്മിറ്റികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജമീലയുടെ സ്ഥാനാര്‍ഥിത്വം മറ്റ് മണ്ഡലങ്ങളിലെ വിജയ സാദ്ധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ജില്ലാകമ്മിറ്റിയുടെ നിലപാട്. ജമീലയ്ക്ക് പകരം പി.പി.സുമോദിനെയാണ് ജില്ലാകമ്മിറ്റി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാസെക്രട്ടറി സി.കെ.രാജേന്ദ്രന് ഉചിതമായ സീറ്റ് നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു.

Read Also : എല്‍.ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും ഉറപ്പല്ലേ, ഒരു കള്ളക്കടത്തുകാരനല്ലേ ഭരണതലപ്പത്ത്

ഇതിനിടെ പ്രാദേശിക എതിര്‍പ്പ് തള്ളി സി.പി.എം കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കി. കൊയിലാണ്ടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല സ്ഥാനാര്‍ഥിയാകും. തിരുവമ്പാടിയില്‍ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫിനെ മല്‍സരിപ്പിക്കും. സി.പി.എം. കോഴിക്കോട് ജില്ലാസെക്രട്ടേറിയേറ്റ് യോഗത്തിലാണ് പേരുകള്‍ തീരുമാനിച്ചത്.

 

 

 

Related Articles

Post Your Comments


Back to top button