കുവൈറ്റ്‌സിറ്റി > കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഭാഗിക കര്‍ഫ്യൂ. വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ച അഞ്ചുവരെ ഒരു മാസത്തേക്കാണ് കര്‍ഫ്യൂ. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന പാശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ കുറച്ച് ദിവസമായി കുവൈത്തില്‍ കേസുകള്‍ വര്‍ധിച്ചിരിക്കയാണ്. കോവിഡ് പ്രതിസന്ധി തുടങ്ങിയതിനുശേഷമുള്ള കൂടിയ പ്രതിദിന കേസ് നിരക്കാണ് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം അസാധാരണ മന്ത്രിസഭാ യോഗം കര്‍ഫ്യൂ തീരുമാനിച്ചത്. ഒരു മാസമായി അടച്ചിട്ടിരുന്ന സലൂണുകള്‍, ജിമ്മുകള്‍, ആരോഗ്യ ക്ലബ്ബുകള്‍, മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഞായറാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ മന്ത്രിസഭ അനുവദിച്ചു. എന്നാല്‍, കര്‍ഫ്യൂ പാശ്ചാത്തലത്തില്‍ വൈകിട്ട് അഞ്ചു മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ 5 വരെ അടച്ചിടും.
റെസ്റ്ററോണ്ടുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടല്ല. പകരം ഡെലിവറിയും കാറിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഡ്രൈവ് ത്രൂ സര്‍വീസുമാത്രമാക്കി ചുരുക്കി. അതുപോലെ സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും ഡെലിവറി സര്‍വീസ് അനുവദിക്കും. പാര്‍ക്കുകളും ഗാര്‍ഡനുകളും അടച്ചിടും. ടാക്‌സികളില്‍ രണ്ട് യാത്രക്കാരേ അനുവദിക്കൂ. കര്‍ഫ്യൂ സമയത്ത് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്പ് പള്ളികളിലേക്ക് നടന്നുപോകാം.
അതേസമയം, എസി, ലിഫ്റ്റ് അറ്റകുറ്റപണിക്കാര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ട്. ജനങ്ങള്‍ കര്‍ഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ റോഡുകളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും സെക്യൂരിറ്റി ചെക്ക് പോസ്റ്റ് ഉണ്ടാകും. കര്‍ഫ്യൂ ലംഘനത്തിന് കനത്ത ശിക്ഷ ലഭിക്കുമെന്ന് പൊലിസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..