നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രപ്പാടിലാണ് ഓരോ മുന്നണിയും. വ്യത്യസ്തമായ രീതിയിലുള്ള പ്രചരണവും ആരംഭിച്ച് കഴിഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം സർക്കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍.
യു.ഡി.എഫിന്റെ ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട സ്ത്രീകൾക്ക് ഒരു വർഷം 72,000 രൂപ നൽകുമെന്നാണ് വി.ഡി സതീശൻ വ്യക്തമാക്കുന്നത്. നാട് നന്നാകാന്‍ യു.ഡി.എഫ്, ഐശ്വര്യകേരളത്തിനായി വോട്ട് ചെയ്യാം യു.ഡി.എഫിന്, സംശുദ്ധം സദ്ഭരണം എന്നീ പ്രചരണ തലക്കെട്ടുകളുമായി ഡിസൈൻ ചെയ്ത പോസ്റ്ററാണ് സതീശൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
Also Read:അസം മുൻ സാഹിത്യ സഭാ പരിഷത് അധ്യക്ഷൻ ബിജെപിയിൽ ചേർന്നു
‘ഐശ്വര്യ കേരളം ലോകോത്തര കേരളം’ എന്നാണ് യു ഡി എഫ് പ്രകടന പത്രികയുടെ തലവാചകം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവരുടെ അകൗണ്ടില്‍ 72,000 രൂപ നല്‍കുന്നതാണ് പദ്ധതി. കേരളത്തില്‍ ഭരണത്തിലെത്തിയാല്‍ ഇത് നടപ്പാക്കുമെന്നതാണ് യു.ഡി.എഫ് നല്‍കുന്ന ഉറപ്പ്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറഞ്ഞവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായാണ് ന്യായ് പദ്ധതി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.
Posted by V D Satheesan on Saturday, March 6, 2021
Post Your Comments