KeralaLatest NewsNews

കെ. സുധാകരനെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു

ശക്തനായ നേതാവിനെ കുറിച്ച് പുറത്തുവരുന്നത് ഇക്കാര്യങ്ങള്‍

തിരുവനന്തപുരം: കെ.സുധാകരന്‍ എം.പി കെ.പി.സി.സി പ്രസിഡന്റാകുമെന്ന് സൂചന. കെ.സുധാകരനെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ സുധാകരനെ പങ്കെടുപ്പിക്കാന്‍ വേണ്ടി കൂടിയാണ് അദ്ദേഹത്തെ ഡെല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചത്.

Read Also : യു.ഡി.എഫിന് സോളാറെങ്കിൽ എൽ.ഡി.എഫിന് ഡോളർ, അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മത്സരം: അമിത് ഷാ

ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം കെ.സുധാകരന്‍ അധ്യക്ഷനായേക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഡല്‍ഹിയില്‍ വെച്ച് തിരുത്തലുകള്‍ ഉണ്ടായേക്കും. പുതുമുഖങ്ങള്‍ കൂടുതല്‍ ഇടം പിടിച്ചേക്കുമെന്നും സൂചനയുണ്ട്. എം.പിമാര്‍ക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ സാധിക്കില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

 

 

Related Articles

Post Your Comments


Back to top button