KeralaLatest NewsNews

”പൊലീസിനെ ഭരിക്കുന്നത് ആരാണ്? ഒരു കള്ളക്കടത്തുകാരന്‍ തലവനായുള്ള സര്‍ക്കാരോ?”- സനല്‍കുമാര്‍ ശശിധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സ്വര്‍ണക്കടത്തിനും ഡോളര്‍ക്കടത്തിനും പിന്നില്‍ മുഖ്യമന്ത്രിക്ക് കൃത്യമായ പങ്കുണ്ടെന്നും മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്നും സനല്‍കുമാര്‍ ശശിധരന്‍ ആരോപിക്കുന്നു. എന്നാല്‍ പ്രബുദ്ധരെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന സാംസ്കാരിക നായകന്മാരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമങ്ങളുമെല്ലാം നിശബ്ദത പാലിക്കുകയാണെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനല്‍കുമാറിന്റെ പ്രതികരണം.

Read Also :   ‘ജി. സുധാകരന് പകരം അമ്പലപ്പുഴയിൽ എസ്.ഡി.പി.ഐക്കാരൻ സലാം?; സഖാക്കൾ തന്നെ പറയുന്നതിങ്ങനെ’

കുറിപ്പിന്റെ പൂർണരൂപം………………………

കേരളം പ്രബുദ്ധമാണെന്ന് ഇന്നലെ എനിക്ക് പൂർണ്ണമായി മനസ്സിലായി. ബ്രാൻഡഡ് ബുദ്ധിജീവികൾ, സാംസ്കാരിക നേതാക്കൾ, കവികൾ, സാമൂഹ്യപ്രവർത്തകർ, പത്രക്കാർ എന്നിവരെല്ലാം നിശബ്ദത പാലിക്കുകയാണ്.

കുപ്രസിദ്ധമായ സ്വർണക്കടത്ത്, ഡോളർ കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി കൊടുത്തിരുന്നു. കേരള മുഖ്യമന്ത്രി ഇത് ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും അതിൽ പറയുന്നു! രാജ്യദ്രോഹക്കുറ്റം മുഖ്യമന്ത്രി ചെയ്തു! എന്നിട്ടും മജിസ്ട്രേറ്റും മൗനം തുടര്‍ന്നത് ഇതേ പ്രബുദ്ധത കൊണ്ടാണ്. രഹസ്യമൊഴി പുറത്തുവന്നിട്ടും ബുദ്ധിജീവികളും, കവികളും സാംസ്കാരിക നായകന്മാരുമെല്ലാം നല്ലവണ്ണം പ്രബുദ്ധത കാണിച്ചു. ഈ മൗനമെല്ലാം ഒരു മറയല്ലെന്ന് ആര്‍ക്കറിയാം.

Read Also :  അട്ടപ്പാടിയിലെ മധുവിൻ്റെ മരണം സിനിമയാക്കാനൊരുങ്ങി രഞ്ജിത്; മധുവായി ഫഹദ് ഫാസിൽ

എന്നാല്‍ ചിലതെല്ലാം ചിലര്‍ക്കെങ്കിലും അറിയാമായിരുന്നു. അതില്‍ ഒരാള്‍ എന്‍റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ എസ്.വി പ്രദീപായിരുന്നു. അദ്ദേഹം സത്യം വിളിച്ചു പറഞ്ഞു. എന്നാല്‍ നടുറോട്ടില്‍ പകല്‍ വെളിച്ചത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അതും തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ. എല്ലാ സാഹചര്യങ്ങളും ഇത് കൊലപാതകമാണെന്ന് പറയുന്നു, പക്ഷേ പൊലീസ് ഇത് അപകടമരണമാണെന്ന് ഉറപ്പിച്ച് പറയുന്നു ആരാണ് പോലീസിനെ ഭരിക്കുന്നത്? കള്ളക്കടത്തുകാരന്റെ നേതൃത്വത്തിലുള്ള സർക്കാരോ? എനിക്കുറപ്പാണ് തെരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫ് ഇനിയും അധികാരത്തില്‍ വരും. കാരണം കേരളം അത് അര്‍ഹിക്കുന്നു.

Yesterday I fully understood that Kerala is enlightened. All the branded intellectuals, cultural leaders, Poets,…

Posted by Sanal Kumar Sasidharan on Saturday, March 6, 2021

Related Articles

Post Your Comments


Back to top button