07 March Sunday

വാര്‍ത്ത നിര്‍മ്മിക്കപ്പെടുമ്പോഴാണ് മാധ്യമ വ്യാപാരം പൂര്‍ത്തീകരിക്കപ്പെടുക; ഒരു തരത്തിലുള്ള ആശങ്കയുമില്ല: പോസ്റ്റര്‍ വിഷയത്തില്‍ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 7, 2021

തിരുവനന്തപുരം> വാര്‍ത്ത നിര്‍മ്മിക്കപ്പെടുമ്പോഴാണ് മാധ്യമ വ്യാപാരം പൂര്‍ത്തീകരിക്കപ്പെടുകയെന്നും യാതൊരു ആശങ്കയും  സിപിഐ എമ്മിനില്ലെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വ്യക്തമാക്കി. പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥി നിശ്ചയം സംബന്ധിച്ച ചര്‍ച്ചകളിലൂടെയാണ് കടന്നുപോകുന്നത്. അന്തിമ പട്ടിക സ്ഥിരീകരിക്കപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത്തരം പ്രചരണത്തിന് സ്വാധീനമില്ല എന്ന് ബോധ്യപ്പെടും. മാധ്യമങ്ങള്‍ പല വാര്‍ത്തയും പറയും. തനിക്കറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയില്ല.

കേരള ചരിത്രത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ആലോചനയില്‍ പാലാരിവട്ടം പാലം വ്യത്യസ്തമാണ്. അഴിമതിയുടെ പ്രതീകമായ പാലം പൊളിച്ചുമാറ്റി കാര്യക്ഷമതയുടെ ഭാഗമായ ഒരു നിര്‍മാണം പൂര്‍ത്തീകരിച്ചു എന്നുള്ളതാണത് . കേരളത്തിന് ഇങ്ങനെയെല്ലാം ചെയ്യാമെന്ന് നാം തെളിയിക്കുകയാണ്. സര്‍ക്കാര്‍ അഴിമതി വിമുക്തമായാല്‍ കാര്യപ്രാപ്തി വര്‍ധിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ പാലത്തിന്റെ പുനര്‍നിര്‍മാണമെന്നും അദ്ദേഹം വ്യക്തമാക്കി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top