Latest NewsNewsIndia

മാറ്റങ്ങൾക്ക് വഴിയൊരുക്കി സ്വാതന്ത്ര്യദിനാഘോഷം: മോദിയോടൊപ്പം താരങ്ങൾ

75 ആഴ്ച മുന്‍പ് രാജ്യത്ത് പരിപാടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ന്യൂഡല്‍ഹി : രാജ്യത്തെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഏകോപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായി കേന്ദ്രമന്ത്രിമാരേയും 28 മുഖ്യമന്ത്രിമാരേയും ഉള്‍പ്പെടുത്തി 259 അംഗ സമിതി രൂപീകരിച്ചു.സമിതിയില്‍ മലയാളികളായ നടന്‍ മോഹന്‍ലാല്‍,സംവിധായകന്‍ പ്രിയദര്‍ശന്‍,ഗായകന്‍ കെ.ജെ.യേശുദാസ്,മെട്രോ മാന്‍ ഇ. ശ്രീധരന്‍,ഇന്‍ഫോസിസ് സ്ഥാപന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, കായികതാരം പി.ടി.ഉഷ, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ എന്നിവരുമുണ്ട്. ഇവര്‍ക്ക് പുറമെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍, സി.പി.എം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചുരി, നടന്മാരായ അമിതാഭ് ബച്ചന്‍ , രജനികാന്ത്,അക്ഷയ് കുമാര്‍, ആത്മീയ നേതാക്കളായ സദ്ഗുരു ജഗ്ഗി വാസുദേവ്, ശ്രീശ്രീ രവി ശങ്കര്‍, സംവിധായകന്‍ രാജ മൗലി,ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍, മേരി കോം അടക്കമുള്ള കായികതാരങ്ങള്‍,സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍,ഇളയരാജ, ഉസ്താവ് സാക്കീര്‍ ഹുസൈന്‍ മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, ദേവഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി,ഗുംലാംനബി ആസാദ്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ലതാ മങ്കേഷ്‌കര്‍ അടക്കമുള്ള പ്രമുഖർ, നൊബേല്‍ ജേതാവ് അമൃത്യാ സെന്‍,ഗവര്‍ണര്‍മാര്‍, ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി തുടങ്ങിയവരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read Also: രണ്ട് വിദേശ താരങ്ങളെ ഒഴിവാക്കി “കേരള ബ്ലാസ്റ്റേഴ്സ്”

75 ആഴ്ച മുന്‍പ് രാജ്യത്ത് പരിപാടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതായത് 12 മുതല്‍ പരിപാടികള്‍ തുടങ്ങും. ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യ ഉന്നത തല ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും.

Related Articles

Post Your Comments


Back to top button