08 March Monday

കേളി യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Mar 7, 2021
 
റിയാദ് > കേളി കലാസാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയാ ഹദ്ദാദ് യൂണിറ്റ് ട്രഷററും മുന്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സി രാജന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 
 
അല്‍ഖര്‍ജ് സനയ്യയില്‍ 29 വര്‍ഷമായി മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം മലപ്പുറം പൊന്‍മള സ്വദേശിയാണ്  
 
യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് അച്ചുതന്‍ കുട്ടി അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് സുബ്രഹ്മണ്യന്‍ വലപ്പാട്, സെക്രട്ടറി രാജന്‍ പള്ളിത്തടം, ഏരിയാ കണ്‍വീനര്‍ പ്രദീപ്  കൊട്ടാരത്തില്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജയന്‍ പെരുനാട്, ഗോപാലന്‍, സുകേഷ്, വേണുഗോപാല്‍, മെയ്തു പട്ടാമ്പി, നിസാറുദീന്‍, നാസര്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതം പറഞ്ഞു. യൂണിറ്റിന്റെ ഉപഹാരങ്ങള്‍ ഹരിദാസ്, അച്യുതന്‍ കുട്ടി എന്നിവര്‍ രാജന് കൈമാറി. രാജന്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top