KeralaLatest NewsNewsIndia

ജൻ ഔഷധി പരിയോജന; 2 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകി, വിറ്റ് പോയത് 11 കോടിയിലധികം പാഡുകളെന്ന് പ്രധാനമന്ത്രി

ചടങ്ങിൽ ഷില്ലോങിലെ നെഗ്രിംസിൽ 7500-ാമത് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ന്യൂഡൽഹി: ‘ജൻ ഔഷധി ദിവസ്’ ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജൻ ഔഷധി ദിവസ്’ ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്ദേഹം ആഘോഷങ്ങളിൽ പങ്കെടുത്തത്. ചടങ്ങിൽ ഷില്ലോങിലെ നെഗ്രിംസിൽ 7500-ാമത് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

Also Read:അലി അക്ബറിൻ്റെ ‘വാരിയംകുന്നനില്‍’ അഭിനയിക്കുന്ന ജോയ് മാത്യുവിന് നേരെ സൈബർ കമ്മികൾ

രാജ്യത്തെ പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും വേണ്ടിയാണ് പിഎം ജൻ ഔഷധി പരിയോജന നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൻ ഔഷധി പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വെറും 2.5 രൂപയ്ക്ക് ലഭ്യമാക്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം 11 കോടിയിലധികം സാനിറ്ററി പാഡുകളാണ് വിവിധ സ്റ്റോറുകൾ മുഖാന്തിരം വിറ്റഴിഞ്ഞത്.

ഗർഭിണികളായ സ്ത്രീകൾക്ക് ആവശ്യമായ വസ്തുക്കൾ ‘ജൻ ഔഷധി ജനനി’യിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1000ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ സ്ത്രീകളാണ് നടത്തുന്നത്. ഇത് സ്ത്രീശാക്തീകരണത്തിന് വലിയ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൻ ഔഷധിയിൽ നിന്നും മരുന്നുകൾ വാങ്ങിയാൽ പാവപ്പെട്ടവർക്ക് പണം ലാഭിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Post Your Comments


Back to top button