ഗുവാഹത്തി
അസമിൽ കോൺഗ്രസ് എഐയുഡിഎഫുമായുണ്ടാക്കിയ സീറ്റ് ധാരണക്കെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുഷ്‌മിത ദേവ് രംഗത്ത്. ഒരു ഹോട്ടലിൽ നടന്ന സ്ഥാനാർഥി നിർണയ ചർച്ചയിൽ നിന്ന് സുഷ്‌മിത ഇറങ്ങിപ്പോയി. ബരാക് താഴ്‌വരയിൽ എഐയുഡിഎഫിന് കുടുതൽ സീറ്റ് നൽകുന്നതിനെതിരെ സുഷ്‌മിതയുടെ അനുയായികൾ പ്രകടനം നടത്തി. സുഷ്‌മിത കോൺഗ്രസിൽ നിന്ന് രാജിവച്ചെന്ന് റിപ്പോർട്ടുണ്ടെങ്കിലും അത് നേതൃത്വം നിഷേധിച്ചു.
അതേസമയം ബിജെപി 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ 11 എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. സോനാരി, ബിപുരിയ, ലാഹോവാൾ, റതബരി, സിൽചർ, ബേർകോള, ഹരഗത് ദിഫു, നൽബാരി തുടങ്ങിയ മണ്ഡലങ്ങളിലെ എംഎൽഎമാർക്കാണ് സീറ്റ് നിഷേധിച്ചത്.
പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ യുഎപിഎ ചുമത്തി ജയിലിലടച്ച അഖിൽ ഗോഗോയ് അസം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പുതുതായി രൂപീകരിച്ച തന്റെ പാർടിയായ റയ്‌ജോർ ദളിന്റെ സ്ഥാനാർഥിയായി സിബ്‌സാഗറിൽനിന്നാണ് ജനവിധി തേടുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് 17 സ്ഥാനാർഥികളുടെ പട്ടിക റയ്‌ജോർ ദൾ പുറത്തിറക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..