KeralaLatest NewsNews

അഴിമുഖം ബീച്ചിൽ ഡോൾഫിൻ ചത്ത് കരയ്ക്കടിഞ്ഞു

മലപ്പുറം: അഴിമുഖം ബീച്ചിൽ ഡോൾഫിൻ ചത്ത് കരയ്ക്കടിഞ്ഞു. തിരൂർ പടിഞ്ഞാറേക്കര അഴിമുഖം ടൂറിസ്റ്റ് ബീച്ചിലാണ് സംഭവം. ഡോൾഫിന് ഒരു ക്വിന്റലോളം തൂക്കമുണ്ട്. ഇന്നലെ അർദ്ധരാത്രി കരയ്ക്കടിഞ്ഞ ഡോൾഫിനെ ഇന്ന് രാവിലെ ബീച്ച് ജീവനക്കാരാണ് കണ്ടെത്തിയത്.

Read Also :  ജനങ്ങളുടെ വിശ്വാസം തകര്‍ത്ത് മമത സർക്കാർ; ബംഗാളിൽ പുത്തൻ പ്രതീക്ഷകൾ നൽകി പ്രധാനമന്ത്രി

ബീച്ച് ജീവനക്കാരും തീരദേശവാസികളും ചേർന്ന് ഡോൾഫിനെ കുഴിച്ചുമൂടി. കനത്ത ചൂട് കാരണമാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംസ്ഥാനത്ത് ചൂട് കടുക്കുകയാണ്. കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനം ആയതിനാൽ താപനിലയെക്കാൾ ചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രതാ നിർദ്ദേശവും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Related Articles

Post Your Comments


Back to top button