ഗുവാഹത്തി
അസമിൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ തേസ്‌പുർ എംപി രാം പ്രസാദ് ശർമ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. ബർചള്ള മണ്ഡലത്തിൽനിന്നാണ് മത്സരിക്കുക. അതേസമയം മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ അജന്ത നിയോഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. എന്നാൽ കഴിഞ്ഞ തവണ അജന്തയോട് തോറ്റ ശേഷം ബിജെപിയിൽ ചേർന്ന ബിതുപൻ സൈകിയ കോൺഗ്രസിലേക്ക് കൂടുമാറി. ബിതുപന് കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. മാർച്ച് 27ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 47ൽ 40 സീറ്റിലേക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. 20ഉം പുതുമുഖങ്ങളാണ്.
മുൻ സാഹിത്യ സഭ പരിഷത്ത് പ്രസിഡന്റ് പരമാനന്ദ രജ്‌ബംങ്‌ഷി അസം ഗണ പരിഷത്ത് (എജിപി) വിട്ട് ബിജെപിയിൽ ചേർന്നു. അസം ചായ് മസ്‌ദൂർ സംഘം ജനറൽ സെക്രട്ടറി രൂപേഷ് ഗൊവാലയും ബിജെപിയിലെത്തി. രജ്‌ചബംങ്‌ഷി സിപാഹ്‌ജർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..