07 March Sunday

ഇന്ധനവില: ബംഗാളിൽ വൻപ്രതിഷേധം

സ്വന്തം ലേഖകൻUpdated: Sunday Mar 7, 2021

ബംഗാളിൽ സംയുക്തമോർച്ചയുടെ നേതൃത്വത്തിൽ ഇന്ധനവില 
വർധനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധം

കൊൽക്കത്ത> അന്യായമായ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലും  വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയിലും പ്രതിഷേധിച്ച് ഇടതുമുന്നണി സംയുക്തമോർച്ചയുടെ ആഭിമുഖ്യത്തിൽ ബംഗാളിലെങ്ങും റാലികൾ സംഘടിപ്പിച്ചു. കൊൽക്കത്തയിൽ കേന്ദ്രീകൃതമായും ജില്ലകളിൽ നിയമസഭാ മണ്ഡലങ്ങൾ  കേന്ദ്രീകരിച്ചും നടന്ന പ്രകടനങ്ങളിൽ  ആയിരങ്ങൾ പങ്കെടുത്തു.  കൊൽക്കത്തയിൽ ഇടതുമുന്നണി  ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ഘടകകക്ഷികളുടെയും കോൺഗ്രസിന്റെയും ഐഎസ്എഫിന്റെയും നേതാക്കൾ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top