KeralaLatest NewsNewsIndia

അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നു; യുഡിഎഫ് ക്യാമ്പിൽ ഞെട്ടൽ

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ സഹോദരൻ പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് പ്രതാപനെ ഷാൾ അണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന ചടങ്ങിലായിരുന്നു സ്വീകരണം.

മുൻ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന പ്രതാപനെ ഇക്കുറി അടൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പ്രതാപന്റെ പെട്ടന്നുള്ള കൂറ്മാറ്റം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതാപനെ കൂടാതെ നടൻ ദേവനും ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.

കൂടാതെ ശംഖു മുഖത്ത് നടന്ന സമാപന ചടങ്ങിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ തുടങ്ങിയവരും അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേര്‍ന്നതിന്റെ ആവേശത്തിലാണ് അണികൾ.

Related Articles

Post Your Comments


Back to top button