08 March Monday

ബിജെപി സഖ്യംവിടാൻ എൻആർ കോൺഗ്രസ് ; കോൺഗ്രസിൽ രാജി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 8, 2021


പുതുച്ചേരി
പുതുച്ചേരിയിൽ കോൺഗ്രസ‌് നേതാക്കളും അണികളും എൻആർ കോൺഗ്രസിലേക്ക‌്. പുതുച്ചേരിയിലെ  കോൺഗ്രസ‌് ജനറൽ സെക്രട്ടറി എ കെ ഡി അറുമുഖം, ഡിസിസി സെക്രട്ടറി കെ എസ‌് പി രമേഷ്‌, മണ്ണാടിപ്പേട്ടിൽനിന്നുള്ള രാമചന്ദ്രമൂർത്തി എന്നിവർ പാർടിയിൽനിന്ന‌് രാജിവച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് സ്ഥാനാർഥിയായിരുന്നു അറുമുഖം. ഇവർ തിങ്കളാഴ് ച എൻആർ കോൺഗ്രസിൽ  ചേരും.

ബിജെപിയെ ഒഴിവാക്കി ഒറ്റയ്ക്ക് ‌ മത്സരിക്കാൻ എൻആർ കോൺഗ്രസ‌് ആലോചിക്കുന്നതിനിടെയാണ‌് ഈ ഒഴുക്ക‌്. സഖ്യത്തിൽ തുടരാൻ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സമ്മർദമുണ്ടെങ്കിലും പരമ്പരാഗത വോട്ട‌ുബാങ്ക‌് നഷ് ടപ്പെടുമെന്ന ഭയമാണ‌് എൻആർ കോൺഗ്രസ‌ിനെ  മാറിച്ചിന്തിപ്പിക്കുന്നത്. എൻആർ കോൺഗ്രസിന്റെ ചുമലിലേറി പുതുച്ചേരി ഭരിക്കാമെന്ന ബിജെപി മോഹം മുളയിലേ കരിയുകയാണ‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 29 സീറ്റിലും കെട്ടിവച്ച കാശ‌് നഷ‌്ടപ്പെട്ട ബിജെപിക്ക‌് ഒറ്റയ്‌ക്ക‌് നിന്നാൽ ഒരുസീറ്റിലും ജയിക്കാനാവില്ല.

തിരിച്ചുവരവ‌് അസാധ്യമായതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ കോൺഗ്രസ‌് നേതാക്കൾ മാറിനിൽക്കുകയാണ‌്. മാഹിയിൽനിന്നുള്ള മുൻ മന്ത്രി ഇ വത്സരാജടക്കം തോൽവി ഭയന്ന്  മാറിനിൽക്കുന്നവരുടെ കൂട്ടത്തിലുണ്ട‌്.
ഇതിനിടെ, കോൺഗ്രസ‌്–-ഡിഎംകെ യോഗം മുൻ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ സാന്നിധ്യത്തിൽ ചേർന്നു. സീറ്റ് വിഭജനത്തിൽ തീരുമാനമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top