സിപിഎമ്മിൽ എസ്.ഡി.പി.ഐക്കാർ നുഴഞ്ഞു കയറിയെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ഇപ്പോൾ ഇത് സഖാക്കൾ തന്നെ സമ്മതിക്കുകയാണെന്ന് ബിജെപി വാക്താവ് സന്ദീപ് വചസ്പതി. അമ്പലപ്പുഴ സ്ഥാനാർഥിയായി പാർട്ടി തീരുമാനിച്ച ജില്ലാ കമ്മിറ്റി അംഗം സുഡാപ്പി ആണെന്നാണ് സഖാക്കൾ തന്നെ പറയുന്നതെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. അമ്പലപ്പുഴയിൽ ജി സുധാകരനെ മത്സരിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് സി പി എം. ഈ സാഹചര്യത്തിലാണ് പാർട്ടിക്കെതിരായ പോസ്റ്ററുകൾ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് സന്ദീപ് സി പി എമ്മിനെ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
Also Read:പാവപ്പെട്ട സ്ത്രീകൾക്ക് 72,000 രൂപ നൽകുമെന്ന് വി.ഡി സതീശൻ; നാട് നന്നാകാൻ യു.ഡി.എഫ് വരണമെന്ന് പ്രചരണം
സിപിഎമ്മിൽ എസ്.ഡി.പി.ഐക്കാർ നുഴഞ്ഞു കയറിയെന്ന് അവർ തന്നെ സമ്മതിക്കുകയാണ്. അമ്പലപ്പുഴ സ്ഥാനാർഥിയായി പാർട്ടി തീരുമാനിച്ച ജില്ലാ കമ്മിറ്റി അംഗം സുഡാപ്പി ആണെന്നാണ് സഖാക്കൾ തന്നെ പറയുന്നത്. സ്വന്തം നാടിനെ ഇത്തരക്കാർക്ക് അടിയറ വെക്കണോ എന്ന് ഇനി അമ്പലപ്പുഴക്കാരാണ് തീരുമാനിക്കേണ്ടത്. (പി കെ ചന്ദ്രാനന്ദൻ സ്മാരക മണ്ഡപത്തിൽ ആണ് പോസ്റ്റർ).
സിപിഎമ്മിൽ എസ്.ഡി.പി.ഐക്കാർ നുഴഞ്ഞു കയറിയെന്ന് അവർ തന്നെ സമ്മതിക്കുകയാണ്. അമ്പലപ്പുഴ സ്ഥാനാർഥിയായി പാർട്ടി തീരുമാനിച്ച…
Posted by Sandeep Vachaspati on Friday, March 5, 2021
Post Your Comments