KeralaCinemaMollywoodLatest NewsNewsEntertainment

അട്ടപ്പാടിയിലെ മധുവിൻ്റെ മരണം സിനിമയാക്കാനൊരുങ്ങി രഞ്ജിത്; മധുവായി ഫഹദ് ഫാസിൽ

കേരളത്തിന്റെ കണ്ണീരായ മധുവിന്റെ ജീവിതം സിനിമയാകും

കേരളത്തിന്റെ കണ്ണീരായ മധുവിന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ രഞ്ജിത് ഒരുക്കുന്ന ചിത്രത്തിൽ മധുവായി ഫഹദ് ഫാസിൽ എത്തും. 2018ല്‍ മോഹന്‍ലാല്‍ നായകനായ ഡ്രാമയ്‌ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. അടുത്ത ചിത്രത്തിന്റെ തിരക്കഥയുടെ ജോലികളിലാണ് താനെന്നും ഈ ചിത്രം ഫഹദ് ഫാസിലിന് വേണ്ടിയുളളതാണെന്നും സംവിധായകന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

Also Read:‘ജി. സുധാകരന് പകരം അമ്പലപ്പുഴയിൽ എസ്.ഡി.പി.ഐക്കാരൻ സലാം?; സഖാക്കൾ തന്നെ പറയുന്നതിങ്ങനെ’

കേരളത്തെ തന്നെ തലകുനിപ്പിച്ച അട്ടപ്പാടിയിലെ മധുവിന്റെ മരണമാണ് രഞ്ജിത്ത് സിനിമയാക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. പാലക്കാട് അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്‌ടിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ മധുവിനെ മലയാളികൾ മറക്കാനിടയില്ല. സാക്ഷര കേരളത്തിന് തന്നെ ഏറെ അപമാനമായ സംഭവമായിരുന്നു അത്.

2011ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റുപ്പി എന്ന രഞ്ജിത്ത് ചിത്രത്തിലായിരുന്നു ഇതിനുമുമ്പ് ഫഹദ് അഭിനയിച്ചത്. അതൊരു അതിഥി വേഷമായിരുന്നു. മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍. മാലിക് ആണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രം. ഇരുള്‍ എന്ന സിനിമയുടെ ചിത്രീകരണവും നടന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൈകാതെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചനകൾ.

Related Articles

Post Your Comments


Back to top button