ന്യൂഡൽഹി
സ്വാതന്ത്ര്യ സമരസേനാനികളുടെ വിവാഹമോചിതയായ പെൺമക്കൾക്ക് കുടുംബപെൻഷൻ അനുവദിക്കാൻ എത്ര ചെലവ് വരുമെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി. സ്വാതന്ത്ര്യസമരസേനാനികളുടെ വിവാഹം കഴിക്കാത്തവരും വിധവകളുമായ പെൺമക്കൾക്ക് കുടുംബപെൻഷൻ അനുവദിക്കാമെങ്കിൽ വിവാഹമോചിതരായ പെൺമക്കൾക്കും അത് അനുവദിച്ചുകൂടേയെന്ന് ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് ചോദിച്ചു.
വിവാഹമോചിതരായ മക്കൾക്കും പെൻഷൻ അനുവദിച്ചാൽ വലിയ ബാധ്യതയാവുമെന്ന് സർക്കാർ വാദിച്ചു. വിവാഹമോചിതർ കുറവായിരിക്കുമെന്നും അവർക്കുംകൂടി പെൻഷൻ അനുവദിച്ചാൽ വലിയ ബാധ്യത ഉണ്ടാക്കില്ലെന്നും ജസ്‌റ്റിസ് കെ എം ജോസഫ് കൂടി അംഗമായ ബെഞ്ച് നിരീക്ഷിച്ചു. ഹിമാചൽപ്രദേശ് സ്വദേശിനി തുൾസി ദേവിയുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..