KeralaLatest NewsNewsCrime

വൻ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേരി: വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പോലീസ് പിടിയിൽ. പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസ്സമ്മിൽ (27)നെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടിയിരിക്കുന്നത്. മഞ്ചേരി ആനക്കയത്ത് നിന്നാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ അടക്കം ഇയാൾ അറസ്റ്റിൽ ആയിരിക്കുന്നത്. വിദേശത്ത് നിന്നും മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ഇയാൾ വൻ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു ഉണ്ടായത്.

രണ്ടാഴ്ച മുൻപാണ് 10 കിലോ കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിളേലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയുണ്ടായത്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നും എത്തുന്ന ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button