07 March Sunday

കോഴിക്കോട്‌ വാനും ബൈക്കും കൂട്ടിയിടിച്ച്‌ വ്യാപാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 7, 2021

കോഴിക്കോട്‌ > ചാലപ്പുറം റോഡിൽ മൂര്യാട്‌ പാലത്തിന്‌ സമീപം ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌യാത്രികനായ വ്യാപാരി മരിച്ചു. കുരുവട്ടൂർ കുമ്മങ്ങോട്ട്‌താഴം അച്ചംകുഴിതാഴത്ത്‌ മുഹമ്മദ്‌ റഫീഖ് (49) ‌ ആണ്‌ മരിച്ചത്‌.  ശനിയാഴ്‌ച രാത്രി 10.30 ന്‌  റഫീഖ്‌ റോഡരികിൽ സുഹൃത്തുക്കളോട്‌ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌  വാൻ ബൈക്കിലിടിച്ചത്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌  മരിച്ചത്‌.  മിഠായിത്തെരുവിലെ ചെരുപ്പ്‌ കച്ചവടക്കാരനാണ്‌. ഉമ്മർ കോയയാണ്‌ ഉപ്പ. ഉമ്മ: റാബിയ. ഭാര്യ: ഷാജിത. മക്കൾ: ഫഹദ്‌, ഷമ്മ. മരുമകൻ:അനീഷ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top