Latest NewsNewsIndia

മമതയ്ക്ക് വീണ്ടും തിരിച്ചടി; മുതിർന്ന തൃണമൂൽ നേതാവ് ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി : ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പാര്‍ട്ടിയെ വീണ്ടും ഞെട്ടിച്ചു കൊണ്ട് മുതിർന്ന തൃണമൂൽ നേതാവ് ബിജെപിയിൽ ചേർന്നു. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്ന ദിനേശ് ത്രിവേദിയാണ് ബിജെപിയിൽ ചേർന്നത്.

ഡൽഹി പാർട്ടി ആസ്ഥാനത്തെത്തി ദേശീയ അധ്യക്ഷൻ അമിത് ഷായിൽ നിന്നാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. റയിൽവേ മന്ത്രി പീയൂഷ് ഗോയൽ അടക്കമുള്ളവർ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 12 ന് അദ്ദേഹം രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചിരുന്നു.

Read Also :  തമിഴ് ചിത്രം ജെല്ലിക്കെട്ടിൽ അപ്പാനി ശരത് നായകനാവുന്നു

ബിജെപിയിലേക്ക് പോകാന്‍ തനിക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു. വേണമെങ്കില്‍ എനിക്ക് നേരത്തെ പോകാമായിരുന്നു. ബിജെപിയില്‍ നിരവധി പേര്‍ സുഹൃത്തുക്കളായുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നല്ല സുഹൃത്തുക്കളാണ്. ഇനി ബിജെപിയില്‍ ചേര്‍ന്നാല്‍ അതില്‍ ഒരു തെറ്റുമില്ലെന്നും ത്രിവേദി പറഞ്ഞിരുന്നു.

Related Articles

Post Your Comments


Back to top button