KeralaCricketLatest NewsIndia

തൃശൂരിലെ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രം പങ്കുവെച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

കേരളത്തിന്റെ ക്രിക്കറ്റിനെ ആദരിച്ചതിന് നന്ദിയെന്നും ഇവർ പ്രതികരിക്കുന്നു.

തിരുവനന്തപുരം : നാട്ടിൻ പുറത്തെ പാടങ്ങളിൽ പിച്ച് വരച്ച് ക്രിക്കറ്റ് കളിക്കാത്ത മലയാളികൾ കുറവായിരിക്കും. ഇത്തരത്തിലുള്ള കേരളത്തിന്റെ മനോഹാരിത എടുത്തുകാട്ടുന്ന നിരവധി ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ കാണാം. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും(ഐസിസി) അത്തരത്തിലൊരു ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

read also: മമതയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വന്തം പാർട്ടി ഓഫീസ് തീയിട്ട് തൃണമൂൽ നേതാവ് അറബുൾ ഇസ്ലാം

പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് ഐസിസി പങ്കുവെച്ചത്. തൃശൂർ ജില്ലയിലെ പൈങ്കുളത്ത് നിന്നുള്ള കാഴ്ചയാണിതെന്നും പോസ്റ്റിൽ പറയുന്നു. സംഭവം വൈറലായതോടെ മലയാളികളടക്കം നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. കേരളത്തിന്റെ ക്രിക്കറ്റിനെ ആദരിച്ചതിന് നന്ദിയെന്നും ഇവർ പ്രതികരിക്കുന്നു.

 

 

Related Articles

Post Your Comments


Back to top button