KeralaLatest NewsNews

കെ.സുരേന്ദ്രനും സുരേഷ് ഗോപിയും എവിടെ മത്സരിക്കണമെന്ന നിര്‍ദേശവുമായി അമിത് ഷാ

ഇവര്‍ മികച്ച ജനസേവകര്‍ : ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരെന്ന് വിശേഷണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നതായി സൂചന. കോന്നിയിലെ സ്ഥാനാര്‍ത്ഥി സാദ്ധ്യതാപട്ടികയില്‍ കെ.സുരേന്ദ്രന്റെ പേരിനാണ് മുന്‍തൂക്കം ഉള്ളത്. വി. മുരളീധരന്‍ മത്സരിക്കാന്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയുടെ എ പ്ലസ് മണ്ഡലമായ കഴക്കൂട്ടത്ത് സുരേന്ദ്രനെ മത്സരിപ്പിക്കണം എന്നും ആവശ്യമുയര്‍ന്നു.

Read Also : സംസ്ഥാനത്ത് സ്വര്‍ണകള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിനു പിന്നിലെ വിചിത്ര കാരണം കണ്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

നേമത്ത് കുമ്മനം രാജശേഖരനാണ് സാദ്ധ്യത കല്പിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ പട്ടികയില്‍ ആദ്യം ഉള്ളത് വി.വി രാജേഷാണ്. സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കും എന്നും സൂചനയുണ്ട്. ഇ.ശ്രീധരന് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ്. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന കോര്‍ കമ്മിറ്റിയോഗം തിരുവനന്തപുരത്ത് വീണ്ടും ചേരുന്നുണ്ട്. ഈ യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Post Your Comments


Back to top button