KeralaLatest NewsNews

പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പ്രതികരണം നടത്തിയ മുതിര്‍ന്ന പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പ്രതികരണം നടത്തിയ കണ്ണൂര്‍ ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ധീരജ് കുമാറിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ ധീരജ് പ്രതികരിക്കുകയും സ്പോര്‍ട്‌സ് കൗണ്‍സില്‍ ഉപാദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.

Read Also : വിരട്ടൽ കൊണ്ട് ഇടതുമുന്നണിയെ വിറങ്ങലിപ്പിക്കാമെന്നത് വ്യാമോഹം; കേന്ദ്ര ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരില്‍ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് സ്പോര്‍ട്‌സ് കൗണ്‍സില്‍ ഉപാദ്ധ്യക്ഷ സ്ഥാനം രാജിവച്ചതെന്ന് ധീരജ് നേരത്തെ പറഞ്ഞിരുന്നു. ‘ ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയില്‍ അദ്ദേഹത്തിന് പങ്കില്ല, സ്വന്തം തീരുമാനമാണ്’ . പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. സി.പി.എം ചെട്ടിപ്പീടിക ബ്രാഞ്ചംഗമായിരുന്നു ധീരജ്.

Related Articles

Post Your Comments


Back to top button