അബുദാബി> ഷാർജയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മാസ് ഷാർജയുടെ സജീവ പ്രവർത്തകനും ലോക കേരള സഭ അംഗവുമായ മാധവൻ പാടിയുടെ വേർപാടിൽ അബുദാബി ശക്തി തിയറ്റേഴ്‌സ് അനുശോചിച്ചു.
യുഎഇയിലെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മാധവൻ പാടി ലോക കേരള സഭ അംഗമായതിനെ തുടർന്ന് പ്രവാസികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു.
അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് യുഎഇയിലെ മലയാളികൾക്കെന്നല്ല കേരളത്തിന് പുറത്ത് അധിവസിക്കുന്ന ഓരോ പ്രാവാസിക്കും തീരാ നഷ്ടമാണെന്ന് അബുദാബി ശ്കതി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി. കെ. മനോജും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..