KeralaLatest NewsNews

കുടുംബാംഗങ്ങള്‍ മുഴുവന്‍ കേസുകളില്‍ പെടുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യം

വിനോദിനിയും കേസിലകപ്പെട്ടതോടെ കോടിയേരി കുടുംബത്തിന് ശനിദശ

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ എക്കാലവും കുപ്രസിദ്ധിയാല്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് കോടിയേരി കുടുംബം. ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും സി.പി.എമ്മിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ പത്‌നി വിനോദിനി ഐ ഫോണ്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ സി.പി.എം ആശങ്കയിലാണ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. വിനോദിനിക്ക് ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതോടെ ത്രിശങ്കുവിലായത് സി.പി.എം ആണ്. തുടര്‍ഭരണം കിട്ടുമെന്ന സി.പി.എമ്മിന്റെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്.

Read Also : പി ജെ ആര്‍മിയെ തള്ളി ജയരാജൻ; പി ജയരാജനെ വീണ്ടും തിരുത്തി സിപിഎം

പിണറായി വിജയന്‍ കഴിഞ്ഞാല്‍ സി.പി.എമ്മിലെ കരുത്തനായ നേതാവെന്നാണ് കോടിയേരി ബാലകൃഷ്ണനുള്ള വിശേഷണം. മയക്കുമരുന്ന് കേസില്‍ മകന്‍ അറസ്റ്റിലായതോടെ കഷ്ടകാലം തുടങ്ങി. അസുഖമെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തു. തദ്ദേശത്തില്‍ സി.പി.എം ജയിച്ചു. ഇതോടെ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേരളത്തില്‍ ചര്‍ച്ച അല്ലെന്ന വാദവുമെത്തി. പാര്‍ട്ടിയില്‍ കോടിയേരി സജീവമാകാനും അലോചിച്ചു. ഇതിനിടെയാണ് കുടുംബത്തിനെ വെട്ടിലാക്കി പുതിയ കേസ്.

1.13 ലക്ഷം വില വരുന്ന ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴ നല്‍കിയതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, പത്മനാഭ ശര്‍മ്മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്ക് കിട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സുല്‍ ജനറലാണ് ഐ ഫോണ്‍ വിനോദിനിക്ക് നല്‍കിയത്. ഇതില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡും കണ്ടെത്തിയതായാണ് വിവരം.

മൂത്ത മകന്‍ ബിനോയ് കോടിയേരിയുടെ പീഡന പരാതി കെട്ടടങ്ങിയപ്പോഴാണ് കള്ളപ്പണം വെളുപ്പിച്ച കേസിലും മയക്കുമരുന്ന് കേസിലും ബിനീഷ് കോടിയേരി അകത്തായത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ബിനീഷിന് ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെയാണ് . ഇതിനൊപ്പമാണ് വിനോദിനി ബാലകൃഷ്ണന്റെ കേസും.

സിപിഎം നടത്തിയ ജനജാഗ്രതയാത്രയ്ക്കിടെ സ്വര്‍ണ കടത്ത് കേസിലെ പ്രതിയുടെ കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചതും വിവാദമായിരുന്നു.

Related Articles

Post Your Comments


Back to top button