Latest NewsNewsWeirdFunny & Weird

എത്ര വിളിച്ചിട്ടും കുട്ടിയാന എഴുന്നേറ്റില്ല, പരിഭ്രാന്തിയിലായ അമ്മയാന ചെയ്തത്; വീഡിയോ കാണാം

അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള ഊഷ്മളമായ സ്‌നേഹ ബന്ധത്തിന്റെ വീഡിയോ വൈറലാകുന്നു. ഓടിക്കളിച്ചു തളർന്ന ആനക്കുട്ടി ക്ഷീണം കൊണ്ട് കിടന്ന് ഉറങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയാന ഉണരാതെ വന്നതോടെ അമ്മ പരിഭ്രമിച്ചു. തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും ഉണർത്താൻ ശ്രമിച്ചെങ്കിലും ഇതൊന്നും അറിയാതെ ഉറക്കം തുടരുന്ന കുട്ടിയാനയെയാണ് വീഡിയോയിൽ കാണുന്നത്.

പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വീഡിയോയാണ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആനക്കുട്ടി ഉണരാതെ വന്നതോടെ അമ്മയാന അൽപസമയം അവിടെ തുടർന്നശേഷം വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതും വീഡിയോയിൽ കാണാം. അമ്മയാനയ്ക്കൊപ്പമെത്തിയ മൃ​ഗശാല ജീവനക്കാർ ആനക്കുട്ടിയെ തട്ടിവിളിച്ചതോടെ കുട്ടിയാന ഉറക്കം ഉണർണു.

 

പഴയതുപോലെ തന്നെ തുള്ളിച്ചാടി അമ്മയാനയുടെ അരികിലേക്ക് ആനക്കുട്ടി ഓടിച്ചെന്നു. ആനക്കുട്ടി എഴുന്നേറ്റപ്പോഴാണ് അമ്മയാനയ്ക്ക് സമാധാനമായത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

Related Articles

Post Your Comments


Back to top button