Latest NewsNewsIndia

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം; 6 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത : ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുണ്ടായ ക്രൂഡ് ബോംബ് ആക്രമണത്തില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍  തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം ക്രൂഡ് ബോംബ് എറിഞ്ഞത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കാനിംഗ് സബ്ഡിവിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also :  തോൽക്കുമെന്ന ആശങ്ക; സ്ഥാനാർഥി പട്ടികയെച്ചൊല്ലി സിപിഎമ്മിൽ അതൃപ്തി

ശോവന്‍ ദേവ്നാഥ്, വിക്രം ഷില്‍, അര്‍പ്പന്‍ ദേവ്നാഥ്, സ്വപന്‍ കുരളി, മഹാദേവ് നായിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എന്നാൽ, ബി.ജെ.പി നേതാവ് വരുണ്‍ പ്രമാണികും സംഘവും ചേര്‍ന്നാണ് ബോംബിടാന്‍ പദ്ധതിയിട്ടതെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും ഗോസബ നിയമസഭ സീറ്റിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയന്ത് നാസ്‌കര്‍ ആരോപിച്ചു.

Related Articles

Post Your Comments


Back to top button