KeralaLatest NewsNews

വിനോദിനിയെ അറിയില്ല; ഫോൺ നൽകിയത് സ്വപ്‌നയ്‌ക്കെന്ന്‌ സന്തോഷ് ഈപ്പൻ

തിരുവനന്തപുരം : വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പൻ. സ്വപ്ന സുരേഷിനാണ് ഫോൺ നൽകിയതെന്നും സന്തോഷ് ഈപ്പൻ പ്രതികരിച്ചു. സ്വപ്ന ആർക്ക് നൽകിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

Read Also :  വിനോദിനിയെ അറിയില്ല; ഫോൺ നൽകിയത് സ്വപ്‌നയ്‌ക്കെന്ന്‌ സന്തോഷ് ഈപ്പൻ

‘വിനോദിനിയെ അറിയില്ല. അറിയാത്ത ആൾക്ക് എങ്ങനെയാണ് ഫോൺ നൽകുക? 1.13 ലക്ഷത്തിന്റെ വിലകൂടിയ ഐഫോണ്‍ അൽസാബിക്കാണ് നൽകിത്. ഫോൺ അൽസാബിക്ക് നൽകുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. അൽസാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞു.’– സന്തോഷ് ഈപ്പൻ പറഞ്ഞു.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് കൊണ്ട് വിനോദിനി കോടിയേരിയും രംഗത്തെത്തിയിരുന്നു. സന്തോഷ് ഐ ഫോൺ തന്നിട്ടില്ല. അയാൾ ആരാണെന്ന് പോലും അറിയില്ല. കസ്റ്റംസ് അയച്ചുവെന്ന് പറയുന്ന നോട്ടീസ് കിട്ടിയിട്ടില്ലെന്നും വിനോദിനി പറഞ്ഞു.

Related Articles

Post Your Comments


Back to top button