KeralaLatest NewsNewsIndia

യു.ഡി.എഫിന് സരിത, എൽ.ഡി.എഫിന് സ്വപ്ന; നേട്ടം കൊയ്യാൻ ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു സമാനമായ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വിവാദങ്ങളുടെ തനിയാവർത്തനമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അ​ന്ന്​ സോ​ളാ​ര്‍ കേ​സ്​ പ്ര​തി സ​രി​ത നാ​യ​രു​ടെ ക​ത്താ​യി​രു​ന്നു ആ​യു​ധ​മെ​ങ്കി​ല്‍ ഇ​ക്കു​റി സ്വ​ര്‍​ണ​ക്ക​ട​ത്ത്​ പ്ര​തി സ്വ​പ്​​ന സു​രേ​ഷ്​ ക​സ്​​റ്റം​സി​ന്​ ന​ല്‍​കി​യ മൊ​ഴി​യാ​ണ്​ സ​ര്‍​ക്കാ​റി​നെ വെ​ട്ടി​ലാ​ക്കു​ന്ന​ത്.

സരിതയുടെ കത്തിൽ വെട്ടിലായത് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവരായിരുന്നു. ഇന്ന് സ്വപ്നയുടെ രഹസ്യമൊഴി കുടുക്കിയത് മു​ഖ്യ​മ​ന്ത്രി പിണറായി വിജയനേയും മൂന്ന് മന്ത്രിമാരേയുമാണ്. ഡോളർ കടത്തുകേസിൽ ക​സ്​​റ്റം​സ്​ കോടതിയിൽ നൽകിയ സ​ത്യ​വാ​ങ്​​മൂ​ലം സ​ര്‍​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Also Read:ഇങ്ങനെ പോയാൽ ഇന്ത്യൻ ഫുട്ബോൾ എങ്ങനെ പ്രതിസന്ധിയിലാവാതിരിക്കും

ഉ​മ്മ​ന്‍ചാ​ണ്ടി സ​ര്‍​ക്കാ​റിൻ്റെ അ​വ​സാ​ന​കാ​ലം മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്​ സ​രി​ത​യു​ടെ ജ​യി​ലി​ല്‍ നി​ന്നു​ള്ള ക​ത്താ​യി​രു​ന്നു. അത് ആയുധമാക്കിയായിരുന്നു എൽ ഡി എഫ് പ്രചരണം നടത്തിയതും അധികാരത്തിലെത്തിയതും. അതേ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അന്ന് സോളാർ ആണെങ്കിൽ ഇന്ന് സ്വർണമാണെന്ന് മാത്രം. രണ്ടിൻ്റെയും മുഖമുദ്ര അഴിമതി തന്നെ.

അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളെ ആ​യു​ധ​മാ​ക്കി ബി.​ജെ.​പി നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്നും അ​തി​ന്​ കോ​ണ്‍​ഗ്ര​സ്​ കൂ​ട്ടു​നി​ല്‍​ക്കു​ന്നെ​ന്നു​മു​ള്ള പ്ര​തി​ക​ര​ണം സി.​പി.​എ​മ്മി​ല്‍​ നി​ന്ന്​ ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. സ്വപ്നയുടെ മൊഴി കൃ​ത്രി​മ​മാ​യി ത​യാ​റാ​ക്കി​യ​താ​ണെ​ന്ന്​ വി​ശ​ദീ​ക​രി​ക്കാ​ന്‍ ഭ​ര​ണ​മു​ന്ന​ണി​ക്ക്​ വി​യ​ര്‍​ക്കേ​ണ്ടി​യും വ​രും. ഏതായാലും ഈ ഒരു സാഹചര്യം അനുകൂലമായി വരാൻ പോകുന്നത് ബിജെപിക്കായിരിക്കുമെന്നാണ് സൂചന. പ്രധാന മുന്നണികൾക്ക് സാധിക്കാത്തത് ബിജെപിക്ക് കഴിയുമെന്നാണ് കരുതുന്നത്. ബിജെപി ഇക്കുറി പ്രതീക്ഷിക്കുന്നതിലും അപ്പുറം നേട്ടം കൊയ്യുമെന്ന് തന്നെയാണ് സൂചനകൾ.

Related Articles

Post Your Comments


Back to top button