USALatest NewsNewsInternational

ബൈഡൻ ഭരണകൂടത്തിലെ സുപ്രധാന പദവികളിലേക്ക് 2 ഇന്ത്യൻ വംശജര്‍ കൂടി

വാഷിങ്ടൺ : ജോ ബൈഡൻ – കമല ഹാരിസ് ടീമിന്റെ ഡൊമസ്റ്റിക് പോളിസി ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജരെ കൂടി നിയമിച്ചു. ചിരാഗ് ബെയ്ൻ, പ്രൊണിറ്റ ഗുപ്ത എന്നിവരെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നിയമിച്ചത്. ഇതു സംബന്ധിച്ചു മാർച്ച് അഞ്ചിനാണു വൈറ്റ് ഹൗസ് സ്ഥിരീകരണം നൽകിയത്

ഇന്ത്യൻ അമേരിക്കൻ വംശജർ അമേരിക്ക കയ്യടക്കുന്നു എന്നു ബൈഡൻ തമാശ രൂപേണ പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു പേരെ നിയമിച്ചത് ഏറെ ചർച്ചാ വിഷയമായി. ബൈഡൻ വൈസ് പ്രസിഡന്റായിരിക്കുമ്പോൾ ഒബാമ ഭരണത്തിൽ ഇരുവരും സുപ്രധാന പങ്ക് വഹിച്ചിരുന്നു.

Read Also :  കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്നത് വ്യാമോഹം, കേരളം പഴയ കേരളമല്ല : കെ. സുരേന്ദ്രൻ

ചിരാഗ് ക്രിമിനല്‍ ജസ്റ്റിസിന്റെയും ഗുപ്ത ലേബര്‍ ആന്‍ഡ് വര്‍ക്കേഴ്സിന്റെയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്. സിവില്‍ റൈറ്റ്സ് ക്രൈംസ് പ്രോസിക്യൂട്ടറായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷനില്‍ ചിരാജ് പ്രവര്‍ത്തിച്ചിരുന്നു. ഗുപ്ത ബൈഡന്‍ ഭരണത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വുമണ്‍സ് ബ്യുറോ ഡപ്പ്യൂട്ടി ഡയറക്ടറായിരുന്നു.

Related Articles

Post Your Comments


Back to top button