06 March Saturday

ഗോവ-–മുംബൈ 
സമനിലയിൽ ; നോർത്ത്‌ ഈസ്റ്റ്‌ എടികെയോട്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021


ഫത്തോർദ
ഐഎസ്‌എൽ ഫുട്‌ബോളിലെ ആദ്യ സെമിയിൽ മുംബൈ സിറ്റി–-എഫ്‌സി ഗോവ പോരാട്ടം സമനിലയിൽ. ആദ്യപാദത്തിൽ ഇരുടീമുകളും 2–-2ന്‌ പരിഞ്ഞു. ഇഗർ അങ്കുളോയും സേവ്യർ ഗാമയുമാണ്‌ ഗോവയ്‌ക്കായി ലക്ഷ്യം കണ്ടത്‌. മുംബൈക്കായി മൗർതാഡ ഫാളും ഹ്യൂഗോ ബൗമസും ഗോൾ മടക്കി. തിങ്കളാഴ്‌ചയാണ്‌ രണ്ടാംപാദ സെമി. 

ഇന്ന്‌ നടക്കുന്ന രണ്ടാംസെമിയിൽ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ എടികെ മോഹൻ ബഗാനെ നേരിടും. രണ്ടുപാദങ്ങളിലായാണ്‌ കളി. ഇന്ത്യക്കാരൻ ഖാലിദ്‌ ജമീലിനു കീഴിലാണ്‌ നോർത്ത്‌ ഈസ്റ്റ്‌ എത്തുന്നത്‌. ജെറാർഡ്‌ നെസിനുപകരം ജമീൽ പരിശീലകസ്ഥാനം ഏറ്റെടുത്തതിന്‌ പിന്നാലെ നോർത്ത്‌ ഈസ്റ്റ്‌ മാറി. തോൽവികളിൽനിന്ന്‌ വിജയവഴിയിലായി. അവസാന കളികളിൽ ജയംപിടിച്ചാണ്‌ സെമി ഉറപ്പിച്ചത്‌. ലീഗ്‌ ഘട്ടത്തിൽ മൂന്നാംസ്ഥാനത്താണ്‌ അവസാനിപ്പിച്ചത്‌. ഐഎസ്‌എൽ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിൽ എത്തുന്ന ഇന്ത്യൻ പരിശീലകനുമാണ്‌ ജമീൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top