KeralaLatest News

കോടിപതികളായ സ്ഥാനാർത്ഥികൾ കൂടുതൽ സിപിഎമ്മിൽ, തൊട്ടു പിന്നാലെ മുസ്‌ലിം ലീഗ്: എംഎല്‍എമാരില്‍ പണക്കാരന്‍ ഇദ്ദേഹം

കെ.ബി.ഗണേശ് കുമാര്‍, മുകേഷ് എന്നിവരാണ് തൊട്ടുപിന്നില്‍.

ന്യൂഡല്‍ഹി : കേരളത്തിലെ സിപിഎം എംഎല്‍എമാരില്‍ 15 പേര്‍ കോടിപതികള്‍. മുസ്ലിം ലീഗ് 14, കോണ്‍ഗ്രസ് 12, കേരള കോണ്‍ഗ്രസ് 4 ഇങ്ങനെയാണ് കണക്കുകൾ. അതേസമയം 3 സ്വതന്ത്രര്‍  ഉള്‍പ്പെടെ 57 എംഎല്‍എമാരുടെ പ്രഖ്യാപിത ആസ്തി ഒരു കോടി രൂപയിലേറെയാണ്. ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളത് പി.വി.അന്‍വര്‍ (5 കോടി), വി. അബ്ദുറഹിമാന്‍ (3 കോടി), പി.സി.ജോര്‍ജ് (ഒരു കോടി) എന്നിവര്‍ക്കാണ്.

ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് വി.കെ.സി. മമ്മദ് കോയ (30 കോടി), കെ.ബി.ഗണേശ് കുമാര്‍ (22 കോടി), മഞ്ഞളാംകുഴി അലി (20 കോടി) എന്നിവര്‍ക്കാണ്. ഏറ്റവും കൂടുതല്‍ വരുമാനമുള്ളതും വി.കെ.സി. മമ്മദ് കോയയ്ക്കാണ് . കെ.ബി.ഗണേശ് കുമാര്‍, മുകേഷ് എന്നിവരാണ് തൊട്ടുപിന്നില്‍.

അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസും കേരള ഇലക്ഷന്‍ വാച്ചും 132 എംഎല്‍എമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. സഭയിലെ 4 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 4 പേരുടെ വിവരം ലഭ്യമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മുഹമ്മദ് മുഹ്‌സിൻ (46,691 രൂപ), എല്‍ദോ ഏബ്രഹാം (63,896), ആന്റണി ജോണ്‍ (3,81,300) എന്നിവരാണ് ഏറ്റവും കുറവ് ആസ്തിയുള്ളവര്‍.

read also: കഷണ്ടി മറച്ചു വെച്ച്‌ വിവാഹം കഴിച്ചു, തിരിച്ചറിഞ്ഞത് ഒരു വർഷത്തിന് ശേഷം : വിവാഹമോചനം തേടി യുവതി

2014-16 കാലത്തെ ആദായനികുതി റിട്ടേണുകള്‍ പ്രകാരമാണ് ഈ കണക്കുകള്‍. ഇതില്‍ വികെസി ഇത്തവണ മത്സരത്തിനുണ്ടാകില്ല. ബേപ്പൂര്‍ സീറ്റില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസ് സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്.

Related Articles

Post Your Comments


Back to top button