ചെന്നൈ
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ട സമ്മേളനം മാർച്ച് എട്ടിന് ആരംഭിക്കാനിരിക്കുന്നത് മാറ്റിവയ്‌ക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ആവശ്യം.
കൂടുതൽ പ്രതിപക്ഷ അംഗങ്ങൾ തമിഴ്‌നാട്, പുതുച്ചേരി, കേരളം അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. അതിനാൽ എംപിമാർക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ബുദ്ധിമുട്ടാകും. സമ്മേളനം പുനർക്രമീകരിക്കണമെന്ന ആവശ്യം ആദ്യ ദിനംതന്നെ ഉന്നയിക്കും.
പ്രധാന നയങ്ങൾ, ബജറ്റ് എന്നിവയുമായി ബന്ധപ്പെട്ടവ പാസാക്കാം. ബാക്കിയുള്ളവ അടുത്ത സമ്മേളനത്തിലേക്ക് മാറ്റിവയ്‌ക്കാം. ബംഗാളിൽ എട്ടു ഘട്ടമായതിനാൽ പ്രചാരണത്തിന് ആവശ്യത്തിനു സമയം കിട്ടുമെന്നും യെച്ചൂരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..