KeralaCinemaLatest NewsNewsEntertainmentInternational

രാജ്യാന്തര ചലച്ചിത്ര മേള, സുവര്‍ണ്ണ ചകോരം നേടി ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന്‍’

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ‘ചു​രു​ളി’ പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യി.

ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന്‍’. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലെസോതോയില്‍ നിന്നുള്ള ചിത്രത്തിന്‍റെ സംവിധായകന്‍ ലെമോഹാങ് ജെറമിയ മൊസേസേ ആണ്.

സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ഉള്ളതാണ് സുവര്‍ണ്ണ ചകോരം പുരസ്‍കാരം. മികച്ച സംവിധായകനുള്ള രജത ചകോരം ബൊളീവിയന്‍ ചിത്രം ‘ദി നെയിം ഓഫ് ദി ഫ്ളവേഴ്സ്’ ഒരുക്കിയ ബഹ്മാന്‍ തവൂസിക്കാണ്. 3 ലക്ഷം രൂപയും മൊമന്‍റോയും അടങ്ങുന്നതാണ് പുരസ്‍കാരം.

പാലക്കാട് നടന്ന സമാപനച്ചടങ്ങിലാണ് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചത്. മി​ക​ച്ച ഏഷ്യ​ന്‍ ചി​ത്ര​ത്തി​നു​ള്ള നെ​റ്റ്പാ​ക് പു​ര​സ്‌​കാ​രം മ​ല​യാ​ള ച​ല​ച്ചി​ത്രം ‘മ്യൂ​സി​ക്ക​ല്‍ ചെ​യ​ര്‍’ സ്വ​ന്ത​മാ​ക്കി. വിപിൻ ആറ്റ്ലി യാണ് ചിത്രത്തിന്റെ സംവിധായകൻ.

മി​ക​ച്ച മ​ല​യാ​ള ചി​ത്ര​ത്തി​നു​ള്ള ഫി​പ്ര​സി പു​ര​സ്‌​കാ​രം ‘ആ​ന്‍​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ന്’ ല​ഭി​ച്ചു. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ‘ചു​രു​ളി’ പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യി.

Related Articles

Post Your Comments


Back to top button