Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബി.ജെ.പിയുടെ മെഗാ റാലി : അതീവ സുരക്ഷ

കൊല്‍ക്കത്ത : തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രണ്ട് ദിവസം ബാക്കി നില്‍ക്കേ കൊല്‍ക്കത്തയില്‍ സുരക്ഷ ശക്തമാക്കി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്തും പരിസരത്തുമാണ് സുരക്ഷ ശക്തമാക്കിയത്. ബി.ജെ.പിയുടെ മെഗാ റാലിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ചയാണ് പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ എത്തുന്നത്.

Read Also : സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുഴുവനും നേതാക്കളുടെ ഭാര്യമാരും മക്കളും

പ്രധാനമന്ത്രി സംസാരിക്കുന്ന സ്റ്റേഡിയത്തിന് മുന്‍പിലായി നാല് പാളികളുള്ള ബാരിക്കേഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമേ മൈതാനത്തിനു ചുറ്റുമായി 1,500 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വേദിയ്ക്ക് പുറകിലായി മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും  ആളുകളെ നിയന്ത്രിക്കുന്നതിനായി മൈതാനത്തിന് ചുറ്റുമായി ബാരിക്കേഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കും, മാദ്ധ്യമങ്ങള്‍ക്കുമായി പ്രധാന വേദിയ്ക്ക് അടുത്തായി രണ്ട് ചെറുവേദികളാണ് ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് എട്ട് മണിവരെ പ്രദേശത്തെ റോഡുകളില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ല. പരിപാടി അവസാനിക്കുന്നതുവരെ സ്ഥിതിഗതികള്‍ കൊല്‍ക്കത്ത പോലീസിനൊപ്പം ചേര്‍ന്ന് എസ്പിജി ഉദ്യോഗസ്ഥരും നിരീക്ഷിക്കും. ഇതിനായി എസ്പിജി സംഘം കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്.

ബംഗാളില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പിആരംഭിച്ച പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമായാണ് ഞായറാഴ്ച മെഗാ റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്കൊപ്പം വിവിധ നേതാക്കള്‍ പങ്കുചേരുന്ന പരിപാടിയില്‍ ഏഴ് ലക്ഷം പേര്‍ പങ്കെടുക്കും.

 

Related Articles

Post Your Comments


Back to top button