KeralaLatest NewsNewsIndiaBusiness

ഗ്രാമീൺ ബാങ്കിൽ നിന്നും ഈസിയായി ലോൺ എടുക്കാം, 5 ലക്ഷം വരെ; ചെയ്യേണ്ടത് ഇത്ര മാത്രം

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നാമെല്ലാം. ഇത്തരം ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് ബാങ്ക് ലോണിനെ ആണ്. കേരളത്തിൽ ഇന്ന് വിവിധ ബാങ്കുകളിൽ വ്യത്യസ്തങ്ങളായ ലോൺ സ്കീമുകളുണ്ട്. എന്നാൽ പ്രാദേശിക ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീൺ ബാങ്ക് പുതിയ ഒരു വായ്പാ പദ്ധതിയുമായി വന്നിരിക്കുകയാണ്.

Also Read:മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റം, ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല; രമേശ് ചെന്നിത്തല

ഒരു ലക്ഷം രൂപ പേഴ്സണൽ ലോൺ എടുത്താൽ ഒരു മാസം പ്രതിമാസ ഗഡുവായി അടയ്ക്കേണ്ടത് വെറും 1105 രൂപ മാത്രം. ഇങ്ങനെ 5 ലക്ഷത്തോളം രൂപ ലോൺ എടുക്കാമെന്നാണ് അറിയിപ്പ്. ബാങ്കിൻ്റെ ഏത് ശാഖയിലും നിങ്ങൾക്ക് ഈ വായ്പ ലഭ്യമാണെന്നാണ് കേരള ഗ്രാമീൺ ബാങ്കിൻ്റെ എറണാകുളം റീജണൽ മാനേജറായ കെ.ഹരീന്ദ്രൻ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കൽപ്പറ്റ, മലപ്പുറം, കാസർകോട്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലാണ് ബാങ്കിൻ്റെ റീജണൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ കേരളത്തിലെ ഗ്രാമീൺ ബാങ്കിൻ്റെ ഏത് ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്.

Related Articles

Post Your Comments


Back to top button