Latest NewsIndia

കഷണ്ടി മറച്ചു വെച്ച്‌ വിവാഹം കഴിച്ചു, തിരിച്ചറിഞ്ഞത് ഒരു വർഷത്തിന് ശേഷം : വിവാഹമോചനം തേടി യുവതി

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഭര്‍ത്താവ് വിഗ്ഗ് ധരിച്ചിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി

ലക്‌നൗ: കഷണ്ടി മറച്ചു വെച്ച്‌ വിവാഹം കഴിച്ചതിന് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം മറച്ചു വെച്ച്‌ വിഗ്ഗ് ധരിച്ചാണ് ഭര്‍ത്താവ് തന്നെ വിവാഹം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. തനിക്ക് ഇത് തിരിച്ചറിയാനായില്ലെന്നും യുവതി പറയുന്നു.

കല്യാണത്തിന് മുന്‍പ് ഇയാള്‍ക്ക് ഇടതൂര്‍ന്ന മുടിയുണ്ടായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഭര്‍ത്താവ് വിഗ്ഗ് ധരിച്ചിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. കഷണ്ടിയുണ്ടെന്ന കാര്യം ഇതുവരെ ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടില്ല. കഷണ്ടിയാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ വിവാഹത്തിന് സമ്മതം മൂളില്ലായിരുന്നു. ഇരുട്ടിലായ അവസ്ഥയിലാണ് താന്‍ ഇപ്പോഴെന്നും യുവതി വ്യക്തമാക്കി.

read also: ‘മുഖ്യമന്ത്രിയ്ക്ക് പ്രീണനം ഈ സമുദായത്തോട് , ഞങ്ങൾക്ക് ആനുകൂല്യങ്ങള്‍ നൽകുന്നില്ല’; തൃശൂര്‍ അതിരൂപത

2020 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. മീററ്റ് പോലീസ് സംഘടിപ്പിച്ച്‌ കൗണ്‍സിലിംഗിനിടെയാണ് യുവതി തന്റെ പ്രശ്‌നങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തിയത്.

 

Related Articles

Post Your Comments


Back to top button