05 March Friday

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ചമഞ്ഞ് തട്ടിപ്പ്: മുന്‍ പൊലീസുകാരന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 5, 2021

പാലാ > സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പൊലീസ് ക്രൈം സേനയില്‍നിന്ന് പുറത്തായ ശേഷം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് തട്ടിപ്പ് നടത്തിവന്നയാള്‍ പിടിയില്‍. കണ്ണൂര്‍ ഇരിട്ടി കടവത്തുംകടവ് ആനന്ദവിലാസത്തില്‍  പ്രസാദിനെ (49)യാണ് പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.

കെഎപിയില്‍ പൊലീസുകാരനായിരുന്ന ഇയാളെ  സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് 1993ല്‍ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടതാണ്. സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ സൗജന്യ താമസമാക്കി തട്ടിപ്പും മോഷണവും നടത്തിവന്ന പ്രസാദിനെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ സല്യൂട്ട് ചെയ്യാത്തതിന് ക്ഷോഭിച്ച ഇയാളെ പൊലസ് സംഘം തന്ത്രപൂര്‍വം കുടുകകുയായിരുന്നു. ഒരാഴ്ചയായി പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ താമസമാക്കിയ ഇയാള്‍ നഗരത്തിലെത്തിയ ഒരു യുവാവിന്റെ വില കൂടിയ  മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് പിടിയിലായത്.

പാലാ എസ്എച്ച്ഒ സുനില്‍ തോമസ്, എസ്‌ഐ കെ എസ് ജോര്‍ജ് എന്നിവരും സംഘത്തിലുണ്ടായി. പ്രതിയെ ശനിയാഴ്ച പാലാ കോടതിയില്‍ ഹാജരാക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top